യുഡിഎഫ് സർവകലാശാലാ മാർച്ച് മാറ്റി
Monday, January 17, 2022 1:17 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് സർവകലാശാലകളിലേക്ക് യുഡിഎഫ് ഇന്നു നടത്താനിരുന്ന മാർച്ച് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാറ്റിവച്ചതായി കണ്‍വീനർ എം.എം. ഹസൻ അറിയിച്ചു.
കോവിഡ് നിയന്ത്രണം കർശനമായി പാലിക്കാനുള്ള സർക്കാരിന്റെ നിർദേശവും ഇക്കാര്യത്തിൽ രാഷ്ട്രീയകക്ഷികൾ ഉത്തരവാദിത്വം കാട്ടുന്നില്ലെന്നു വ്യാപകമായ പരാതിയും പരിഗണിച്ചാണ് യുഡിഎഫ് നിലപാട്.