കോവിഡ് വ്യാപനം ഇരട്ടിയാക്കുന്നത് സിപിഎം സമ്മേളനങ്ങൾ: ഉമ്മൻചാണ്ടി
Saturday, January 22, 2022 1:33 AM IST
തിരുവനന്തപുരം: വേലി തന്നെ വിളവുതിന്നുന്നതുപോലെ കോവിഡ് നിയന്ത്രണങ്ങൾ പാടേ ലംഘിച്ച് സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങളാണ് ഭയാനകമായ രീതിയിൽ കോവിഡ് വ്യാപനത്തിന് ഇടയാക്കുന്നതെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
പാർട്ടി സമ്മേളന വേദികളിൽനിന്ന് ഉന്നതർക്കുപോലും കോവിഡ് ബാധിച്ചിട്ടും അടച്ചിട്ടമുറികളിൽ നിശ്ചിത പരിധിക്കപ്പുറം ആളുകളെ പങ്കെടുപ്പിച്ചു നടത്തുന്ന സമ്മേളനങ്ങൾ എന്തു സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്നും ഉമ്മൻചാണ്ടി ചോദിച്ചു.