പീഡനത്തിനിരയായ യുവതി മരിച്ചനിലയിൽ
Wednesday, January 26, 2022 2:27 AM IST
തളിപ്പറമ്പ്: പീഡനത്തിനിരയായ യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തളിപ്പറമ്പ് സ്വദേശിനിയായ പത്തൊമ്പതുകാരിയെയാണ് വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2020 ലാണ് പെൺകുട്ടി പീഡനത്തിനിരയായത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ യുവാവ് പെൺകുട്ടിയെ പ്രണയം നടിച്ച് നിരന്തരം പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തിൽ യുവാവിനെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.