ശന്പളം കൊടുക്കാൻ പണമില്ലെന്നത് ദുഷ്പ്രചാരണം: ധനമന്ത്രി
Sunday, May 15, 2022 1:26 AM IST
തൃശൂർ: സർക്കാർ ജീവനക്കാരുടെ ശന്പളം മുടങ്ങില്ലെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. മറിച്ചുള്ളതു ദുഷ്പ്രചാരണം മാത്രമാണ്. പണം കടമെടുക്കുന്നതു സംബന്ധിച്ചു കേന്ദ്രവുമായി ചർച്ച നടക്കുകയാണ്. നിലവിലെ പ്രശ്നം ശന്പളത്തെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
അടുത്തമാസം മുതൽ ജിഎസ്ടി വരുമാനവും കിട്ടാതെ വരും. അപ്പോൾ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. സംസ്ഥാനങ്ങൾക്ക് അർഹമായ വരുമാനം ലഭിക്കുന്നില്ല. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം അവഗണിക്കുകയാണ്. മാറ്റാംപുറത്ത് ലക്ഷംവീട് ഇരട്ടവീട് ഒറ്റവീടാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു.