അരവിന്ദ് കേജരിവാൾ കൊച്ചിയിലെത്തി
Sunday, May 15, 2022 1:27 AM IST
നെടുമ്പാശേരി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജരിവാൾ കൊച്ചിയിലെത്തി. ഇന്നലെ വൈകിട്ട് 7.20 ഓടെയാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്.
പാർട്ടി ദേശീയ നിരീക്ഷകൻ എൻ. രാജ, സംസ്ഥാന കൺവീനർ പി.സി. സിറിയക്, സെക്രട്ടറി പത്മനാഭൻ ഭാസ്കരൻ, ട്രഷറർ പി.കെ. മുസ്തഫ എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. ട്വന്റി 20 നേതാവ് സാബു ജേക്കബും സ്വീകരിക്കാനെത്തിയിരുന്നു. പുറത്തു കാത്തുനിന്ന നൂറുകണക്കിന് ആം ആദ്മി പ്രവർത്തകരെ കൈവീശി അഭിവാദ്യം ചെയ്ത കേജരിവാൾ ഐലൻഡിലെ താജ് മലബാർ ഹോട്ടലിലേക്ക് പോയി.
ഇന്നു രാവിലെ സംസ്ഥാനത്തെ പാർട്ടി നേതാക്കളുടെ യോഗം നടക്കും. തുടർന്ന് മെംബർഷിപ് കാമ്പയിൻ കേജരിവാൾ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് കിഴക്കമ്പലത്ത് ട്വന്റി 20 പൊതുയോഗത്തിൽ അദ്ദേഹം പങ്കെടുക്കും.