എത്യോപ്യയിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്
Thursday, May 19, 2022 2:08 AM IST
തൃശൂർ: എത്യോപ്യയിലേക്കു ജോലി വാഗ്ദാനം ചെയ്ത് 24 പേരെ പറ്റിച്ച് വൻ തട്ടിപ്പു നടത്തിയതായി പരാതി. 20 ലക്ഷത്തോളം രൂപ വാങ്ങിയാണ് ഉദ്യോഗാർഥികളെ പറ്റിച്ചത്. തൃശൂർ, മലപ്പുറം ജില്ലകളിൽനിന്നുള്ളവരാണു കബളിപ്പിക്കപ്പെട്ടത്.
എണ്‍പതിനായിരം രൂപയാണ് ഒരാളിൽനിന്നു വാങ്ങിയത്. വീസയും വ്യാജ ടിക്കറ്റും അയച്ചുനല്‍കിയാണ് ഓരോരുത്തരിൽനിന്നും പണം വാങ്ങിയത്. ടിക്കറ്റും വീസയും കൊണ്ട് നെടുന്പാശേരിയിൽ വിമാനം കയറാനെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം ഉദ്യോഗാർഥികൾ അറിഞ്ഞത്. എത്യോപ്യയിലേക്കു ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന ഓണ്‍ലൈൻ പരസ്യം കണ്ടാണ് ഉദ്യോഗാർഥികൾ ഡൽഹിയിലുള്ള എയർലിങ് എന്ന ഏജൻസിയെ വിളിച്ചത്.