റേഷന്‍കടകളിലെ വേയിംഗ്- ഇ- പോസ് മെഷീനുകള്‍ ബന്ധിപ്പിക്കണം
Monday, June 20, 2022 1:32 AM IST
കൊച്ചി: റേഷന്‍കടകളിലെ അളവു തൂക്കത്തിലെ തട്ടിപ്പുകള്‍ ഫലപ്രദമായി തടയുന്നതിന് ഇ- പോസ്-വേയിംഗ് മെഷിനുകള്‍ തമ്മില്‍ ബന്ധിപ്പിക്കണമെന്ന് കണ്‍സ്യൂമേഴ്സ് ഫെഡറേഷന് ഓഫ് കേരള (സിഎഫ്കെ) സംസ്ഥാന കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
ഹോട്ടലുകളിലെയും മറ്റു ഭക്ഷ്യവിതരണ കേന്ദ്രങ്ങളിലെയും ശുചിത്വവും ഭക്ഷണത്തിന്റെ ഗുണമേന്മയും ഉറപ്പാക്കുന്നതിന് കര്‍ശന പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. സിഎഫ്കെ സംസ്ഥാന ചെയര്മാന് കുരുവിള മാത്യൂസിന്റെ അധ്യക്ഷതയില്‍ ശിക്ഷക് സദന് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം സ്ഥാപക ചെയര്മാന് കെ.ജി. വിജയകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് ചെയര്മാന് സഖറിയ എന്‍. സേവ്യര്‍, ജനറല്‍ സെക്രട്ടറി എ.എം. സെയ്ത്, കോ-ഓര്‍ഡിനേറ്റര്‍ കലൈവാണി സോമാന്‍, കെ. ജയചന്ദ്രന് ജില്കോര്ട്ട്, എം.എ. കുഞ്ഞുമുഹമ്മദ്, കെ.പി. ഹരിദാസ്, രമ മോഹന്‍, ഹഫ്സത്ത് മജീദ്, കെ. ഗോപാലകൃഷ്ണന്, വിന്‍സന്റ് കാലടി, എസ്. ശ്രീജിത്ത്കുമാര്‍ പുന്നപ്ര എന്നിവര്‍ പ്രസംഗിച്ചു.