ജനകീയ സമരത്തില്‍ കുട്ടികൾ: അമ്മമാര്ക്കെതിരേയുള്ള കേസുകള്‍ റദ്ദാക്കി
Saturday, June 25, 2022 12:31 AM IST
കൊച്ചി: പുതുവൈപ്പില്‍ ഐഒസി പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരായ ജനകീയ സമരത്തില്‍ കുട്ടികളുമായി പങ്കെടുത്ത അമ്മമാര്‍ക്കെതിരേ ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഹൈക്കോടതി റദ്ദാക്കി.
2017 ജൂണ്‍ 16ന് നടന്ന സമരത്തില്‍ ഒരു വയസു മുതല്‍ 12 വയസു വരെ പ്രായമുള്ള കുട്ടികളുമായി സമരത്തില്‍ പങ്കെടുത്തെന്നു ചൂണ്ടിക്കാട്ടി മുളവുകാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ അമ്മമാര്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് കൗസര്‍ എടപ്പഗത്താണ് വിധി പറഞ്ഞത്.
എന്നാല്‍ ഈ കേസില്‍ ബാലനീതി നിയമത്തിലെ സെക്ഷന്‍ 75 പ്രകാരം കുറ്റം ചുമത്തേണ്ട സാഹചര്യങ്ങളൊന്നുമില്ലെന്ന ഹര്‍ജിക്കാരുടെ വാദം ഹൈക്കോടതി അംഗീകരിച്ചു.