വിമാനത്തിലെ പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസുകാർ ജയിൽ മോചിതരായി
Saturday, June 25, 2022 12:32 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ജയിൽ മോചിതരായി.
ഹൈക്കോടതി ജാമ്യം അനുവദിച്ചതിന്റെ അടിസ്ഥാനത്തിൽ ജയിൽ മോചിതരായ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദിനേയും നവീൻ കുമാറിനേയും യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥന്റെ നേതൃത്വത്തിൽ പ്രവർത്തകർ സ്വീകരണം നൽകി.