ജൂണിയർ അഭിഭാഷകർക്ക് 3000 രൂപ സ്റ്റൈപ്പെൻഡ്
Sunday, June 26, 2022 12:18 AM IST
തിരുവനന്തപുരം: ജൂണിയർ അഭിഭാഷകർക്ക് 3000 രൂപ വീതം പ്രതിമാസ സ്റ്റൈപ്പെൻഡ് അനുവദിച്ച് സർക്കാർ ഉത്തരവായി. 30 വയസിൽ കൂടാത്ത ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള അഭിഭാഷകർക്കാണ് സ്റ്റൈപ്പെൻഡ് നൽകുക. ബാറിലെ സേവന കാലം മൂന്നു വർഷത്തിൽ അധികരിക്കരുത്. പട്ടികജാതിപട്ടിക വർഗ വിഭാഗത്തിൽ പെടുന്നവർക്ക് വാർഷിക വരുമാന പരിധി ബാധകമാവില്ല. അഭിഭാഷക ക്ഷേമനിധി നിയമ പ്രകാരം രൂപം നൽകിയതാണ് ക്ഷേമനിധി. സർക്കാരിന്റെ മുൻകൂർ അനുമതിയോടെയാണ് തുക നൽകുക.