സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെതിരേയുള്ള അവിശ്വാസ വോട്ടെടുപ്പ് ഇനി ഓപ്പൺ ബാലറ്റ് വഴി
Monday, June 27, 2022 12:27 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ ചെയർമാൻമാർക്കെതിരേയുള്ള അവിശ്വാസ പ്രമേയത്തിന്റെ വ്യവസ്ഥകളിൽ സർക്കാർ ഭേദഗതി വരുത്തി. വോട്ടെടുപ്പ് ഓപ്പൺ ബാലറ്റ് മുഖാന്തിരമായിരിക്കും.
വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തേണ്ടതാണെന്നും ചട്ടങ്ങളിലുണ്ട്. അവിശ്വാസം പാസാകുന്നതിലൂടെ ഉണ്ടാകുന്ന ചെയർമാന്റെ ഒഴിവ് സർക്കാരിനെയും, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെയും തദ്ദേശ സ്ഥാപനത്തിന്റെ അധ്യക്ഷനെയും സെക്രട്ടറിയെയും യഥാസമയം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ അറിയിക്കേണ്ടതാണെന്നും ഭേദഗതി വരുത്തിയിട്ടുണ്ട്.