കെഎസ്ആർടിസി: ശന്പള വിതരണം പൂർത്തിയായില്ല
Monday, June 27, 2022 12:29 AM IST
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശന്പളവിതരണം പൂർത്തിയായില്ല. കണ്ടക്ടർ, ഡ്രൈവർ വിഭാഗം ജീവനക്കാർക്കു മാത്രമാണ് കെഎസ്ആർടിസിയിൽ ശന്പളം ലഭിച്ചത്.
കഴിഞ്ഞ 17ന് ആണ് ഈ വിഭാഗക്കാർക്ക് ശന്പളം നൽകിയത്. മറ്റു ജീവനക്കാർക്ക് രണ്ടു ദിവസത്തിനകം ശന്പളം നൽകുമെന്നായിരുന്നു അറിയിപ്പെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. മറ്റെല്ലാ വിഭാഗം ജീവനക്കാർക്കും ഈ മാസം അവസാനത്തോടെ ശന്പളം നൽകാനാകുമെന്നാണ് ഗതാഗത വകുപ്പിന്റെ പ്രതീക്ഷ. ആകെ 26,860 ജീവനക്കാരാണ് കെഎസ്ആർടിസിയിൽ ഉള്ളത്. ഇതിൽ പതിനായിരത്തോളം ജീവനക്കാർക്കാണ് ഇനിയും ശന്പളം ലഭിക്കാനുള്ളത്.
ശന്പളം വൈകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ(എഐടിയുസി) അറിയിച്ചു.