16കാരിക്കു നേരേ അതിക്രമം: വിക്ടിം റൈറ്റ്സ് സെന്റര്‍ വിവരങ്ങള്‍ തേടി
Wednesday, June 29, 2022 12:43 AM IST
കൊച്ചി: എറണാകുളം-ഗുരുവായൂര്‍ പാസഞ്ചർ ട്രെയിനിൽ പിതാവിനൊപ്പം സഞ്ചരിച്ച പതിനാറുകാരിയെ സഹയാത്രികരില്‍ ചിലര്‍ ഉപദ്രവിച്ച സംഭവത്തില്‍ വിക്ടിം റൈറ്റ്സ് സെന്റര്‍ വിവരങ്ങള്‍ തേടി.
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കേരള ലീഗല്‍ സര്‍വീസ് അഥോറിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് വിക്ടിം റൈറ്റ്സ് സെന്റര്‍.
ഇത്തരം കേസുകളിലെ ഇരകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തകരായ അഡ്വ. പാര്‍വതി സഞ്ജയ്, അഡ്വ. ഷിബി എന്നിവര്‍ പെണ്‍കുട്ടിയെയും പിതാവിനെയും നേരിട്ടു കണ്ടു വിവരങ്ങള്‍ തേടും. കേസില്‍ സ്വീകരിച്ച നടപടികള്‍ റെയില്‍വേ പോലീസില്‍നിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.