ചന്ദനം കടത്തിയ രണ്ടുപേർ മണ്ണാർക്കാട്ട് അറസ്റ്റിൽ
Monday, July 4, 2022 1:04 AM IST
മണ്ണാർക്കാട് : അനധികൃതമായി ചന്ദനം കടത്തിയ രണ്ടു പേരെ മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പരുത്തിപ്പുള്ളി ചിറപ്പാടം സലാം (28), അട്ടപ്പാടി ഷോളയൂർ പെട്ടിക്കൽ വെള്ളിങ്കിരി (28) എന്നിവരെയാണ് മണ്ണാർക്കാട്ടുനിന്ന് അറസ്റ്റു ചെയ്തത്. ഡിവൈഎസ്പി കെ.എ. കൃഷ്ണദാസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു 10.100 കിലോഗ്രാം ചന്ദനവും പ്രതികളെയും പിടികൂടിയത്.