പ്രധാനമന്ത്രി സവര്‍ക്കറുടെ പേര് പരാമര്‍ശിച്ചത് ലജ്ജാകരമെന്ന് ബൃന്ദ കാരാട്ട്
Wednesday, August 17, 2022 12:19 AM IST
കൊച്ചി: വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന അതേ ഹിന്ദുത്വവാദികള്‍ ഇപ്പോള്‍ രാജ്യസ്നേഹവും ദേശാഭിമാനവും പഠിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.
അതിനവര്‍ ചരിത്രത്തെ തങ്ങള്ക്കാവശ്യമുള്ളവിധം പുനര്‍നിര്‍മിക്കാനും പ്രതിനായകരെ നായകരാക്കാനും ശ്രമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ദേശീയപ്രസ്ഥാനത്തിന്റെ നേതാക്കള്‍ക്കൊപ്പം വി.ഡി. സവര്‍ക്കറുടെ പേര് പരാമര്‍ശിച്ചത് ലജ്ജാകരമാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
എറണാകുളം മറൈന്‍ഡ്രൈവില്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.