കോവിഡ് കാലത്തെ അക്രമസ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ ധാരണ
Friday, September 30, 2022 12:34 AM IST
തിരുവനന്തപുരം: കോവിഡ് കാലത്തെ അക്രമസ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ധാരണയായി.
കോവിഡ് കാലത്ത് സംസ്ഥാനത്ത് 1.42 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ സാമൂഹിക അകലം പാലിക്കാത്തത്, മാസ്ക് ധരിക്കാത്തത് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കും. വ്യാപാരികൾ അടക്കമുള്ള നിരവധി പേർക്ക് ഇതു ഗുണം ചെയ്യും.