ശിവശങ്കറിനെ സർവീസിൽ തുടരാൻ അനുവദിക്കരുതെന്ന് ചെന്നിത്തല
Friday, September 30, 2022 11:57 PM IST
തിരുവനന്തപുരം: ഡോളർ കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരേ നിർണായക തെളിവുകൾ ഉൾപ്പെടുത്തി ആറാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ശിവശങ്കറിനെ ഒരു നിമിഷം പോലും സർവീസിൽ തുടരാൻ അനുവദിക്കരുതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഞെട്ടിക്കുന്ന വിവരങ്ങളാണു കുറ്റപത്രത്തിലുള്ളത്. പലതും മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും പങ്ക് വ്യക്തമാക്കുന്നതാണ്. കുറ്റവിമുക്തനാകുംമുൻപ് ശിവശങ്കരനെ ധൃതിപിടിച്ചു തിരിച്ചെടുത്തതിലൂടെ പുറത്തുവരുന്നത് മുഖ്യമന്ത്രിയുമായുള്ള ബന്ധമാണെന്നു വ്യക്തമാണെന്നും ചെന്നിത്തല ആരോപിച്ചു.