ഇടവെട്ടിയിൽ നാലുപേരെ തെരുവുനായ ആക്രമിച്ചു
Thursday, October 6, 2022 12:32 AM IST
ഇടവെട്ടി: തൊണ്ടിക്കുഴ കനാൽ അക്വഡേറ്റിനു സമീപം നാലുപേരെ തെരുവുനായ ആക്രമിച്ചു.
വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇടവെട്ടി മാന്തടത്തിൽ ഷീജ ഹരിക്ക് നായുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു.
കാലിനും കൈക്കും ആഴത്തിൽ കടിയേറ്റിട്ടുണ്ട്. ഇവരെ സഹായിക്കാനെത്തിയ ബൈക്ക് യാത്രികനെയും സമീപത്തുകൂടെ കടന്നുപോയ മറ്റ് രണ്ട് പേരെയും നായ ആക്രമിച്ചു.
എല്ലാവരും കാരിക്കോട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കുടയത്തൂർ സ്വദേശിയ്ക്കും ഇടവെട്ടിയിൽ വാടകയ്ക്ക് താമസിക്കുന്ന കാക്കനാട്ട് സ്വദേശി അഭിജിത്തിനും നായുടെ കടിയേറ്റു.