ചെറുപുഷ്പ മിഷന്‍ലീഗ് പ്ലാറ്റിനം ജൂബിലി സമാപനം നാലിന്
Thursday, December 1, 2022 1:10 AM IST
പാ​ലാ: ചെ​റു​പു​ഷ്പ മി​ഷ​ന്‍ലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​നം പാ​ലാ രൂ​പ​ത​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ല്‍ നാ​ലി​ന് ഭ​ര​ണ​ങ്ങാ​ന​ത്ത് ന​ട​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് പാ​രീ​ഷ്ഹാ​ളി​ല്‍ ചേ​രു​ന്ന ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം​ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും.​ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പ്ലാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ചെ​റു​പു​ഷ്പ മി​ഷ​ന്‍ലീ​ഗ് ര​ക്ഷാ​ധി​കാ​രി റ​വ. ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.​ മി​ഷ​ന്‍ലീ​ഗ് സം​സ്ഥാ​ന സ​മി​തി ഏ​ര്‍പ്പെ​ടു​ത്തി​യ പി.​സി. അ​ബ്ര​ഹാം പ​ല്ലാ​ട്ടു​കു​ന്നേ​ല്‍ (കു​ഞ്ഞേ​ട്ട​ന്‍) പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍ഹ​നാ​യ മു​ന്‍ സു​പ്രീം കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് കു​ര്യ​ന്‍ ജോ​സ​ഫ്, ഫാ. ​ജോ​സ​ഫ് മാ​ലി​പ്പ​റ​മ്പി​ല്‍ പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍ഹ​നാ​യ ഫാ. ​അ​ബ്ര​ഹാം പോ​ണാ​ട്ട് എ​ന്നി​വ​ര്‍ക്ക് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ന​ല്‍കും.


സം​സ്ഥാ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ഷി​ജു ഐ​ക്ക​ര​ക്കാ​നാ​യി​ല്‍, പാ​ലാ രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പ​ഴേ​പ​റ​മ്പി​ല്‍, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജിന്‍റോ ത​കി​ടി​യേ​ല്‍, ബി​നോ​യി പ​ള്ളി​പ്പ​റ​മ്പി​ല്‍, ഡേ​വി​സ് വ​ല്ലൂ​രാ​ന്‍, ഡോ. ​ജോ​ബി​ന്‍ ടി. ​ജോ​ണി ത​ട്ടാം​പ​റ​മ്പി​ല്‍, അ​രു​ണ്‍ ജോ​സ് പു​ത്ത​ന്‍പു​ര​യ്ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.