സ്തുതി പാടുന്നവർ പാർട്ടിയിൽ ഉണ്ടാവില്ല: കെ. മുരളീധരൻ എംപി
Thursday, January 26, 2023 12:44 AM IST
കുറ്റ്യാടി: ഗുജറാത്തിൽ കോൺഗ്രസ് ജനപ്രതിനിധി ഉൾപ്പെടെ നിരവധി പേരെ കൊന്നൊടുക്കിയ സംഭവത്തിൽ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും പങ്കുണ്ടെന്നുതന്നെയാണു കോൺഗ്രസിന്റെ വിശ്വാസമെന്ന് കെ.മുരളീധരൻ എംപി.
ഗുജറാത്ത് സംഭവത്തിന്റെ സത്യാവസ്ഥ മാധ്യമങ്ങളിൽകൂടി ജനങ്ങളിൽ എത്തുന്നത് ഇന്ത്യയിലെ മതേതര പാർട്ടികളുടെ നിലപാടു തന്നെയാണ്. കോൺഗ്രസ് പാർട്ടിയുടെ തീരുമാനങ്ങളും നയങ്ങളും അംഗീകരിക്കാത്തവർ എത്ര വലിയവരായാലും പാർട്ടിക്കു പുറത്തു പോകേണ്ടി വരും. മറ്റുള്ളവർക്കു സ്തുതിപാടുന്നവർക്കു കോൺഗ്രസിൽ സ്ഥാനമില്ല- മുരളീധരൻ മാധ്യമങ്ങളോടു പറഞ്ഞു.