ഗവർണേഴ്സ് കമൻഡേഷൻ സർട്ടിഫിക്കറ്റ് അവാർഡ് മലയാളി വൈദികന്
Monday, January 30, 2023 3:31 AM IST
കോതമംഗലം: വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് നാഗാലാൻഡ് ഗവർണർ നൽകുന്ന ഗവർണേഴ്സ് കമൻഡേഷൻ സർട്ടിഫിക്കറ്റ് അവാർഡ് മലയാളി വൈദികന്.
കോതമംഗലം മാലിപ്പാറ സ്വദേശി റവ. ഡോ. ഫ്രാൻസിസ് ചീരങ്കൽ റിപ്പബ്ലിക് ദിനത്തിൽ നടന്ന ചടങ്ങിൽ ഗവർണർ പ്രഫ. ജഗദീഷ് മുഖിയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. നാഗാലാൻഡിലെ ജലുക്കി സെന്റ് സേവ്യേഴ്സ് കോളജ് പ്രിൻസിപ്പലാണ് ഫാ. ഫ്രാൻസിസ്. വിദ്യാഭ്യാസ മേഖലയിൽ നിന്നാണ് അദ്ദേഹത്തെ അവാർഡിനായി പരിഗണിച്ചത്.