ചെറുകിട തോട്ടം മേഖലയിലെ മിനിമം വേതനം നിശ്ചയിക്കുന്നത് വേഗത്തിലാക്കും: മന്ത്രി ശിവൻകുട്ടി
Monday, February 6, 2023 11:55 PM IST
തിരുവനന്തപുരം: ചെറുകിട തോട്ടം മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നത് സംബന്ധിച്ചുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് തൊഴിൽ മന്ത്രി വി.ശിവൻകുട്ടി.
മിനിമം വേതന ഉപദേശക സമിതി പുനഃസംഘടിപ്പിക്കുന്നതിനുളള നടപടികൾ സ്വീകരിച്ചു വരികയാണ്. ബോർഡ് പുനഃസംഘടിപ്പിച്ച് ഉപസമിതികൾ രൂപീകരിച്ച് ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുന്നതാണെന്നും എ. രാജയുടെ സബ്മിഷന് മറുപടിയായി മന്ത്രി നിയമസഭയിൽ അറിയിച്ചു.