അന്വേഷണവുമായി സഹകരിക്കണം, ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നിവയാണ് ഉപാധികൾ. പോക്സോ കോടതി ജഡ്ജി കെ. പ്രിയയാണ് ജാമ്യം അനുവദിച്ചത്. 2022 നവംബര്‍ 10ന് ഏഷ്യാനെറ്റ് ന്യൂസിൽ വന്ന വാര്‍ത്തയില്‍ 14കാരിയുടേതായി ചിത്രീകരിച്ച അഭിമുഖം വ്യാജമാണെന്നാണ് പി.വി. അന്‍വര്‍ എംഎല്‍എയുടെ പരാതി.