കോണ്ഗ്രസ് സത്യഗ്രഹം ഇന്ന്
Sunday, March 26, 2023 1:36 AM IST
തിരുവനന്തപുരം : രാഹുൽഗാന്ധിക്കെതിരെയുള്ള പ്രതികാര നടപടിയിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് ഇന്നു സത്യഗ്രഹം സംഘടിപ്പിക്കും.
ഡിസിസികളുടെ നേതൃത്വത്തിലാണു പ്രതിഷേധം. രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണു സത്യഗ്രഹം. തിരുവനന്തപുരത്ത് കിഴക്കേകോട്ട ഗാന്ധി പാർക്കിലാണ് പരിപാടി.