ഗൾഫ് യാത്രക്കാർക്ക് ചാർട്ടേഡ് വിമാന സർവീസ് തുടങ്ങാൻ കേരളം
Friday, March 31, 2023 1:23 AM IST
തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ നിന്നു കുറഞ്ഞ നിരക്കിൽ യാത്രക്കാരെ എത്തിക്കുന്നതിനായി ചാർട്ടേഡ് വിമാനങ്ങൾ ബുക്ക് ചെയ്തു സർവീസ് നടത്താൻ കേരളം ഒരുങ്ങുന്നു. ഇതിനു വേഗത്തിൽ അനുമതി നൽകാൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തെഴുതി.
ഏപ്രിൽ രണ്ടാം വാരം മുതൽ ചാർട്ടേർഡ് വിമാനങ്ങളുടെ സർവീസ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.