നേരത്തേ ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് മെഡിക്കല്‍ ബോര്‍ഡിനു രൂപം നല്കി റിപ്പോര്‍ട്ട് തേടിയിരുന്നു.
ഭ്രൂണത്തിന്റെ വളര്‍ച്ച പരിഗണിച്ചാല്‍ രക്തസ്രാവമടക്കമുള്ള പ്രശ്നമുണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും ഗര്‍ഭാവസ്ഥ തുടരാന്‍ അനുവദിക്കുന്നത് ഇരയുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണു മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്നാണു ഹൈക്കോടതി അബോര്ഷന് അനുമതി നല്‍കിയത്. ഹര്‍ജി ഒരാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.