അന്താരാഷ്ട്ര നിലവാരത്തിൽ ഭിന്നശേഷി ഗവേഷണ കേന്ദ്രം
Wednesday, May 31, 2023 1:29 AM IST
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്കടക്കം മലബാർ മേഖലയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആശ്രയമാകുന്ന തരത്തിൽ കാസർഗോഡ് അന്താരാഷ്ട്ര നിലവാരത്തിൽ ഭിന്നശേഷി ഗവേഷണ പഠന പുനരധിവാസ കേന്ദ്രം സ്ഥാപിക്കുമെന്നു ഗോപിനാഥ് മുതുകാട് അറിയിച്ചു.
പദ്ധതിയുടെ പ്രഖ്യാപനം മാജിക് അക്കാദമിയുടെ 27-ാം വാർഷികദിനമായ ഇന്നു കാസർഗോഡ് നടക്കും. അന്തർദേശീയ നിലവാരത്തിലുള്ള ക്ലാസ് മുറികൾ, പ്രത്യേകം തയാറാക്കിയ സിലബസിനെ അധികരിച്ചുള്ള പഠനരീതികൾ, ആനിമൽ തെറാപ്പി, വാട്ടർ തെറാപ്പി, തെറാപ്പി സെന്ററുകൾ, റിസർച്ച് ലാബുകൾ, ആശുപത്രി സൗകര്യം, സ്പോർട്സ് സെന്റർ, കന്പ്യൂട്ടർ പരിശീലന കേന്ദ്രം തുടങ്ങിയവ ഗവേഷണ കേന്ദ്രത്തിൽ ഉണ്ടാകും.