കുടുംബശ്രീ സംസ്ഥാന കലോത്സവത്തിനു നാളെ തൃശൂരിൽ അരങ്ങുണരും
Thursday, June 1, 2023 12:47 AM IST
തൃശൂർ: കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2023 ’ഒരുമയുടെ പലമ’യ്ക്കു നാളെ തിരിതെളിയും. വൈകുന്നേരം നാലിന് ഇൻഡോർ സ്റ്റേഡിയത്തിൽ മന്ത്രി എം.ബി. രാജേഷ് സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് തേക്കിൻകാട് മൈതാനിയിൽനിന്ന് ഇൻഡോർ സ്റ്റേഡിയം വരെ അയ്യായിരത്തോളം കുടുംബശ്രീ പ്രവർത്തകർ പങ്കെടുക്കുന്ന വർണാഭമായ ഘോഷയാത്രയുണ്ടാകും. മൂന്നിന് ഇൻഡോർ സ്റ്റേഡിയത്തിൽ ജൂണിയർ, സീനിയർ വിഭാഗത്തിൽ നാടോടിനൃത്തം സംഘനൃത്തം എന്നിവയും പൊതു വിഭാഗത്തിൽ തിരുവാതിര മത്സരവും നടക്കും.