വീടുകളിലെ രോഗാണുക്കൾ: പഠനറിപ്പോർട്ട് പുറത്തുവിട്ടു
Sunday, June 4, 2023 12:17 AM IST
കൊച്ചി: വീടുകളില്‍ രോഗാണുക്കളുടെയും സൂക്ഷ്മാണുക്കളുടെയും സാന്നിധ്യം വിശകലനം ചെയ്യാന്‍ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് പുറത്തുവിട്ടു.
അണുനാശിനി ബ്രാന്‍ഡായ ലൈസോളും ഇന്ത്യയിലെ മുന്‍നിര സര്‍ക്കാര്‍ ഗവേഷണ ഏജന്‍സിയായ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയും ചേർന്നാണു പഠനം നടത്തിയത്.
വീടുകളുടെ തറകളില്‍ എസ്ഷെറിച്ചിയ കോലി, മൊറാക്സെല്ല എസ്പിപി, ബ്രെവുണ്ടിമോണസ് എസ്പിപി, അസിനെറ്റോബാക്ടര്‍ എസ്പിപി എന്നീ രോഗങ്ങള്‍ പരത്തുന്ന അണുക്കളുടെ സാന്നിധ്യമുണ്ടാകാമെന്നു പഠനത്തിൽ കണ്ടെത്തി.
പല പ്രതലങ്ങളിലും ആയിരത്തിലധികം തരം ബാക്ടീരിയകളും 200 തരം വൈറസുകളും ഉണ്ട്. ഇത്തരം അണുക്കള്‍ വയറിളക്കം, ത്വക്ക് രോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍, മുഖക്കുരു, നേത്രരോഗങ്ങള്‍, രക്തത്തിലെ അണുബാധകള്‍ എന്നിവയ്ക്ക് കാരണമാകുന്നവയാണ്.
വീടുകള്‍ അണുവിമുക്തവുമായി സൂക്ഷിക്കേണ്ട ആവശ്യകത എടുത്തുകാട്ടുന്നതായിരുന്നു പഠനമെന്ന് ഗവേഷക സംഘത്തിലെ ചീഫ് സയന്റിസ്റ്റ് ഡോ. രാകേഷ് ശര്‍മ പറഞ്ഞു. ലീഡിംഗ് ഡിസിന്‍ഫെക്ട് ബ്രാന്‍ഡായ ലൈസോള്‍ വീടുകള്‍ സംരക്ഷിക്കുകയും രോഗമുക്തമാക്കി നിലനിര്‍ത്തുകയും ചെയ്യുക എന്ന ദൗത്യത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.