രണ്ടാംദിനം 49,317 ലംഘനങ്ങൾ
Wednesday, June 7, 2023 12:48 AM IST
തിരുവനന്തപുരം: എഐ കാമറകൾ രണ്ടാം ദിവസം കണ്ടെത്തിയത് 49,317 നിയമലംഘനങ്ങൾ. ഇന്നലെ പുലർച്ചെ 12 മുതൽ വൈകുന്നേരം അഞ്ച് വരെയുള്ള നിയമലംഘനങ്ങളുടെ കണക്കാണ് ഇത്. ആദ്യദിനം രാവിലെ എട്ടു മുതൽ രാത്രി എട്ട് വരെ 38,520 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.