കാഞ്ഞിരപ്പളളി രൂപത വികാരി ജനറാള്‍മാരായ റവ.ഡോ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, റവ.ഡോ. കുര്യന് താമരശേരി എന്നിവരും വൈദികരും അത്മായനേതാക്കളും ഉള്‍പ്പെട്ട സംയുക്ത സമ്മേളനവും ഐക്യദാര്‍ഢ്യ പ്രഖ്യാപനവും നടത്തി.
ക്രൈസ്തവസമൂഹത്തിനെതിരായ ആക്രമണങ്ങളെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും സഭാസമൂഹത്തെ നിരന്തരമായി അപകീര്‍ത്തിപ്പെടുത്തുന്നതും സഭാസംവിധാനങ്ങളുടെ നിലനില്‍പ്പിനെ വെല്ലുവിളിക്കുന്നതുമായ പ്രവണതകള്‍ വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ സഭാ ശത്രുക്കളെ ശക്തമായി നേരിടുമെന്നും ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി രൂപതകള്‍ സംയുക്തപ്രസ്താവനയില്‍ വ്യക്തമാക്കി.