മെഡിസെപിലെ പോരായ്മകൾ പരിഹരിക്കുമെന്നു ധനമന്ത്രി
Wednesday, September 13, 2023 3:26 AM IST
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പിലെ പോരായ്മകൾ പരിഹരിക്കുമെന്നു മന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.
സർക്കാർ നിശ്ചയിച്ചതിലും കൂടുതൽ പണം വാങ്ങുന്നത് അടക്കം സർക്കാരിനു ലഭിച്ച നിരവധി പരാതികൾ ഇൻഷ്വറൻസ് കന്പനിയുമായി ചർച്ച ചെയ്ത് പരിഹരിക്കും.