1.64 ലക്ഷം അനർഹരെ ഒഴിവാക്കി: ഭക്ഷ്യമന്ത്രി
Wednesday, September 13, 2023 4:03 AM IST
തിരുവനന്തപുരം: മുൻഗണനാ റേഷൻ കാർഡ് കൈവശം വച്ചിരുന്ന 1.64 ലക്ഷം പേരെ മുൻഗണനാ വിഭാഗത്തിൽനിന്ന് ഒഴിവാക്കി പൊതുവിഭാഗത്തിലേക്കു മാറ്റിയെന്ന് മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ പറഞ്ഞു. സ്വമേധയാ സറണ്ടർ ചെയ്തതും പരിശോധനയിൽ പിടികൂടിയതുമാണ് ഇത്രയും കാർഡുകൾ.
ഈ വർഷം 41,614 അനർഹരെ കണ്ടെത്തി 4.8 കോടി രൂപ പിഴ ഈടാക്കി. ഈ സർക്കാർ വന്നശേഷം 3.5 ലക്ഷം പേർക്ക് മുൻഗണനാ കാർഡ് നൽകി. മുൻഗണനാ വിഭാഗത്തിലെ അനർഹരെ ഒഴിവാക്കുന്നത് കാര്യക്ഷമമായി തുടരുമെന്നും സി.സി. മുകുന്ദന്റെ സബ്മിഷനു മന്ത്രി മറുപടി നൽകി.