വിചാരണക്കോടതി വിധിക്കെതിരേ പ്രതികള്‍ നല്കിയ അപ്പീലും ഇവര്‍ക്കു പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ അപ്പീലുമാണ് ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റീസ് പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് പരിഗണിക്കുന്നത്. ഇന്നലെ അപ്പീലുകള്‍ പരിഗണനയ്ക്കെടുത്തപ്പോള്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് അപ്പീലുകള്‍ ഒക്ടോബര്‍ ആറിലേക്കു മാറ്റി.
അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് പ്രതികള്‍ മര്‍ദിച്ചു കൊന്നെന്നാണ് കേസ്. 2018 ഫെബ്രുവരി 22നായിരുന്നു സംഭവം.