കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസ്; മുന്‍ പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു
Saturday, September 30, 2023 1:28 AM IST
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് മുന്‍ പോലീസ് ഉദ്യോഗസ്ഥരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.
മുന്‍ എസ്പി കെ.എം. ആന്റണി, മുന്‍ ഡിവൈഎസ്പി ഫേമസ് വര്‍ഗീസ് എന്നിവരെയാണ് ഇഡി ചോദ്യം ചെയ്തത്. കേസിലെ മുഖ്യപ്രതി സതീഷ്കുമാറുമായി ബന്ധപ്പെട്ട കേസിലായിരുന്നു ചോദ്യംചെയ്യല്‍. സതീഷ് കുമാറുമായി പരിചയമില്ലെന്ന് മുന്‍ എസ്പി കെ.എം. ആന്റണി ചോദ്യം ചെയ്യലിനുശേഷം പറഞ്ഞു.
എന്നാല്‍ സതീഷ്കുമാര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പരാതിയുമായി വന്ന് കണ്ടിട്ടുണ്ടെന്ന് മുന്‍ ഡിവൈഎസ്പി ഫേമസ് വര്‍ഗീസ് വ്യക്തമാക്കി. ഇരിങ്ങാലക്കുട ഡിവൈഎസ്പി ആയിരിക്കെയാണ് പരാതി നല്‍കിയത്. ഇത്തരത്തിലല്ലാതെ സതീഷ്കുമാറിനെ അറിയില്ല. സതീഷിന്റെ ഒന്നരക്കോടി രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ടുള്ള പരാതിയായിരുന്നു അതെന്ന് കരുതുന്നു.
കേസില്‍ അറസ്റ്റിലായ അരവിന്ദാക്ഷനെയും അറിയില്ലെന്ന് ഫേമസ് വര്‍ഗീസ് പറഞ്ഞു.