നിയുക്ത എപ്പിസ്കോപ്പമാരുടെ റമ്പാന് നിയോഗ ശുശൂഷ ഇന്ന്
Monday, October 2, 2023 5:06 AM IST
പത്തനംതിട്ട: മലങ്കര മാര്‍ത്തോമ്മ സഭയിലെ നിയുക്ത എപ്പിസ്കോപ്പാ (ബിഷപ്)മാരായ റവ.സജു സി. പാപ്പച്ചന്, റവ.ഡോ. ജോസഫ് ദാനിയേല്‍, റവ.മാത്യു കെ. ചാണ്ടി എന്നീ വൈദികരുടെ റമ്പാന് നിയോഗ ശുശ്രൂഷ ഇന്ന് റാന്നി - പഴവങ്ങാടിക്കര ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കും.
രാവിലെ 7.45ന് നിയുക്ത റന്പാന്മാരെ പള്ളി അങ്കണത്തില്‍ നിന്നു സ്വീകരിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. കുര്‍ബാനമധ്യേ സഭാധ്യക്ഷന് ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ റന്പാന് നിയോഗശുശ്രൂഷ നിര്‍വഹിക്കപ്പെടും. ഡിസംബര്‍ രണ്ടിന് തിരുവല്ലയില്‍ നടക്കുന്ന എപ്പിസ്കോപ്പല്‍ സ്ഥാനാരോഹണ ശ്രുശ്രുഷയ്ക്കു മുന്നോടിയായാണ് മൂന്ന് വൈദികര്‍ക്കും റമ്പാന്‍പട്ടം നല്‍കുന്നത്.