പുതിയ സമയക്രമം: 34 ട്രെയിനുകളുടെ വേഗം ദക്ഷിണ റെയിൽവേ വർധിപ്പിച്ചു
എസ്.ആർ. സുധീർ കുമാർ
Monday, October 2, 2023 5:06 AM IST
കൊല്ലം: ദക്ഷിണ റെയിൽവേ കേരളത്തിലടക്കം സർവീസ് നടത്തുന്ന 34 ട്രെയിനുകളുടെ വേഗം വർധിപ്പിച്ചു. അഞ്ചു മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെയാണ് വേഗം കൂട്ടിയിട്ടുള്ളത്. ഇന്നലെ മുതൽ പ്രാബല്യത്തിലായി. ചെന്നൈ എഗ്മോർ - കൊല്ലം അനന്തപുരി എക്സ്പ്രസ് സൂപ്പർ ഫാസ്റ്റായും ഉയർത്തി. അതു കാരണം ഈ വണ്ടിയിൽ നിരക്ക് വർധനയും നിലവിൽ വന്നു.
വണ്ടികളും വർധിപ്പിച്ച സമയവും: മധുര - പുനലൂർ (10 മിനിറ്റ്), പുനലൂർ - മധുര (60), ചെന്നൈ- നാഗർകോവിൽ (10), ദാദർ - തിരുനെൽവേലി (40), 22629 ദാദർ - തിരുനെൽവേലി (10), പാലക്കാട് - തിരുച്ചെന്തൂർ (60), തിരുച്ചന്തൂർ - പാലക്കാട് (35). മധുര-തിരുവനന്തപുരം (10), കോയമ്പത്തൂർ - മധുര (30), കാരൈക്കൽ - എറണാകുളം (15), ഈറോഡ് - തിരുനെൽവേലി (45), കോയമ്പത്തൂർ - നിസാമുദീൻ (10).
എറണാകുളം - തിരുവനന്തപുരം വഞ്ചിനാട് (5), ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി (10), പൂനെ - കന്യാകുമാരി ജയന്തി ജനത (40), മംഗലാപുരം - തിരുവനന്തപുരം മലബാർ (5), കൊല്ലം - ചെന്നൈ എഗ്മോർ അനന്തപുരി (40), ചെന്നൈ സെൻട്രൽ - തിരുപ്പതി (10), കോയമ്പത്തൂർ - ചെന്നൈ സെൻട്രൽ (15), പോണ്ടിച്ചേരി - കന്യാകുമാരി (5), പോണ്ടിച്ചേരി - തിരുപ്പതി (5), പോണ്ടിച്ചേരി - ഭുവനേശ്വർ (5). വില്ലുപുരം - തിരുപ്പതി (20), ചെങ്കോട്ട- മയിലാടുംതുറ(10), കോയമ്പത്തൂർ - മയിലാടുംതുറ (5), വില്ലുപുരം - ദിണ്ടുഗൽ (15) പോണ്ടിച്ചേരി - ന്യൂഡൽഹി (5), എറണാകുളം - കാരൈക്കൽ -(10), മയിലാടുംതുറ - ചെങ്കോട്ട (25), മയിലാടുംതുറ - തിരുച്ചിറപ്പള്ളി (5) പോണ്ടിച്ചേരി - ഭുവനേശ്വർ (5), പോണ്ടിച്ചേരി - ഹൗറ (12), പോണ്ടിച്ചേരി - ദാദർ (5). തിരുവനന്തപുരം ഡിവിഷനിൽ മാത്രം 41 ട്രെയിനുകൾക്ക് സമയമാറ്റമുണ്ട്. പുറപ്പെടുന്ന സമയത്തിലും എത്തിച്ചേരുന്ന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. പാസഞ്ചർ ട്രെയിനുകളും ദീർഘദൂര എക്സ്പ്രസ് ട്രെയിനുകളും ഇതിൽ ഉൾപ്പെടും.