കേന്ദ്രസര്‍വകലാശാലാ അധ്യാപകന്റെ സസ്പെന്ഷന് പിന്‍വലിച്ചു
Saturday, February 24, 2024 1:45 AM IST
കാസര്‍ഗോഡ്: വിദ്യാര്‍ഥിനികളുടെ ലൈംഗിക അതിക്രമപരാതിയില്‍ അച്ചടക്കനടപടി നേരിട്ട കേരള കേന്ദ്രസര്‍വകലാശാല അധ്യാപകന്റെ സസ്പെന്ഷന് ഉപാധികളോടെ പിന്‍വലിച്ചു.
ഇംഗ്ലീഷ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ ഡിപ്പാര്‍ട്ട്മെന്റിലെ അസി.പ്രഫസര്‍ ബി. ഇഫ്തിക്കര്‍ അഹമ്മദിന്റെ സസ്പെന്‍ഷനാണു വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രഫ. കെ.സി. ബൈജു പിന്‍വലിച്ചുകൊണ്ട് ഉത്തരവായത്.
അതേസമയം പരാതി അന്വേഷിച്ച ആഭ്യന്തര പരാതി പരിഹാരസെല്‍ (ഐസിസി) ഇഫ്തിക്കറിനു ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.