പുരാവസ്തുതട്ടിപ്പ്: പരാതിക്കാരന്റെ ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്കു നോട്ടീസ്
Friday, April 12, 2024 2:08 AM IST
കൊച്ചി: മോന്സൻ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തുതട്ടിപ്പു കേസില്‍ പരാതിക്കാരന് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസയച്ചു. അന്വേഷണം ശരിയായ രീതിയലല്ല നടക്കുന്നതെന്നാരോപിച്ചാണു ഹര്‍ജി.
അന്വേഷണ ഉദ്യോഗസ്ഥന് അന്വേഷണവിവരങ്ങള്‍ വ്യക്തമാക്കുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കെതിരേ വിജിലന്‍സ് ഡയറക്ടര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
അന്വേഷണ ഉദ്യോഗസ്ഥനെ സമീപിച്ചപ്പോള്‍, തന്നെ കള്ളപ്പണ ഇടപാടില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു.