പി.വി. അന്‍വറിന്റെ റിസോര്‍ട്ടിലെ ലഹരി പാര്‍ട്ടി: ആഭ്യന്തര സെക്രട്ടറിയോടു റിപ്പോർട്ട് തേടി കോടതി
Friday, April 12, 2024 2:08 AM IST
കൊച്ചി: പി.വി. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള ആലുവയിലെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ പരാതി പരിശോധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര സെക്രട്ടറിക്കു ഹൈക്കോടതി നിര്‍ദേശം.
ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍നിന്ന് അന്‍വറിനെ ഒഴിവാക്കിയ നടപടിയിലാണ് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്കാന് കോടതി നിര്‍ദേശിച്ചത്.
ആലുവ മനക്കപ്പടിയിലെ അന്‍വറിന്റെ റിസോര്‍ട്ടില്‍നിന്ന് 2018 ഡിസംബറിലാണ് മദ്യം പിടിച്ചെടുത്തത്. റിസോര്‍ട്ടില്‍ ലൈസന്‍സില്ലാതെ മദ്യം വിതരണം ചെയ്യുന്നുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു മദ്യം പിടികൂടിയത്. അന്‍വറിനെ ഒഴിവാക്കിയായിരുന്നു എക്സൈസ് കേസെടുത്തത്. ഇതിനെതിരേയാണ് മലപ്പുറം സ്വദേശി കോടതിയെ സമീപിച്ചത്.