കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് നേതൃക്യാമ്പ് കോവളത്ത്
Friday, April 19, 2024 1:10 AM IST
കൊച്ചി: കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന നേതൃ ക്യാമ്പ് കോവളം റിന്യൂവൽ സെന്ററിൽ ഇന്നും നാളെയും നടക്കും. ‘അധ്യാപക ശക്തീകരണത്തിലൂടെ വിദ്യാർഥി മികവ് ’ എന്ന വിഷയത്തിലുള്ള ക്യാന്പിൽ വിവിധ രൂപതകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
തിരുവനന്തപുരം ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്യും. കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് മുഖ്യപ്രഭാഷണം നടത്തും. എം. വിൻസെന്റ് എംഎൽഎ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം അധ്യക്ഷത വഹിക്കും.