മാസപ്പടി കേസ് ; സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തു
Friday, April 19, 2024 1:10 AM IST
കൊച്ചി: മാസപ്പടിക്കേസില്‍ സിഎംആര്‍എലിന്റെ രണ്ട് ഉദ്യോഗസ്ഥരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. ചീഫ് ഫിനാന്‍സ് ഓഫീസര്‍ പി. സുരേഷ്കുമാര്‍, മുന്‍ കാഷ്യര്‍ വി. വാസുദേവന്‍ എന്നിവരെയാണ് ചോദ്യംചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഐടി കമ്പനിയായ എക്സാലോജിക്കുമായി നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്. എന്തു സേവനമാണ് പകരം ലഭിച്ചതെന്നും അന്വേഷിച്ചു. ഇരുവരെയും മുമ്പ് രണ്ടു ദിവസം ചോദ്യംചെയ്തിരുന്നു.
സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന് കര്‍ത്തയെ ബുധനാഴ്ച ഇഡി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. പിടിച്ചെടുത്ത ഏതാനും രേഖകള്‍ ഇഡി സംഘം വിലയിരുത്തിവരികയാണ്.