റവ. ഡോ. ജോണ്‍സ് ഏബ്രഹാം റീശ് കോര്‍ എപ്പിസ്കോപ്പ സ്ഥാനത്തേക്ക്
Friday, April 19, 2024 1:10 AM IST
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മുന്‍ വൈദിക ട്രസ്റ്റിയും വൈദിക സെമിനാരി മുന്‍ പ്രിന്‍സിപ്പലുമായിരുന്ന റവ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടിനെ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതിയന്‍ കാതോലിക്കാ ബാവ റീശ് കോര്‍ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയര്‍ത്തുന്നു.
30നു പാമ്പാക്കുട സെന്റ് ജോണ്‍സ് വലിയ പള്ളിയിലാണ് സ്ഥാനാരോഹണം. കാതോലിക്കാ ബാവായുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും സഭാ വക്താവായും സേവനമനുഷ്ഠിക്കുന്ന അദ്ദേഹത്തിന് മലങ്കര മല്പ്പാന് സ്ഥാനവും നല്‍കും. പാമ്പാക്കുട കോനാട്ട് കുടുംബാംഗമാണ് ഫാ. ജോണ്‍സ് ഏബ്രഹാം.