“മലയാള സംസ്കാരം ഇന്ത്യയുടെ സൗന്ദര്യം’’
Friday, April 19, 2024 3:58 AM IST
മലയാളിയുടെ സങ്കടവും സന്തോഷവും സംസ്കാരവും എല്ലാം ചേർന്നതാണു മലയാളമെന്നു രാഹുൽ ഗാന്ധി. യുഡിഎഫ് സംഗമവേദിയിലെ ബൊക്കെ എടുത്ത് ഉയർത്തിയ രാഹുൽ ഓരോ പൂവും വ്യത്യസ്തമാണെന്നും അത് ഇന്ത്യപോലെയാണെന്നു പറഞ്ഞു.
ഒറ്റയ്ക്കു നിൽക്കുമ്പോൾ ഉള്ളതിനേക്കാൾ ഭംഗിയാണ് കൂട്ടമായി നിൽക്കുമ്പോൾ. ഒരു കൂട്ടം പൂക്കളിൽനിന്ന് ഒരു തരം പൂക്കൾ മാത്രം മതിയെന്നാണ് ആർഎസ്എസ് പറയുന്നത്.
തമിഴ്നാട്ടിലെ ദോശ ഇഷ്ടമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി കേരളത്തിലെ ദോശയും മനസിലാക്കണം. ഈ വ്യത്യസ്തത മാറ്റാൻ ഒരിക്കലും കഴിയില്ലെന്നും പ്രധാനമന്ത്രി വെറുതെ സമയം കളയുകയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.