പരീക്ഷാകേന്ദ്രങ്ങൾ വിദൂര ജില്ലകളിൽ ലഭിച്ചതായി പരാതി
Thursday, May 30, 2024 12:48 AM IST
തിരുവനന്തപുരം: ജൂണ്‍ അഞ്ചിന് ആരംഭിക്കുന്ന കീം പരീക്ഷയ്ക്കായി അപേക്ഷിച്ച ചില വിദ്യാർഥികൾക്ക് പരീക്ഷാ സെന്ററുകൾ ലഭിച്ചത് വിദൂര ജില്ലയിലെന്നു പരാതി.
വടക്കൻ ജില്ലകളിലെ പല വിദ്യാർഥികൾക്കും വിദൂര ജില്ലകളിലാണ് സെന്ററുകൾ ലഭിച്ചതെന്ന പരാതിയുണ്ട്. കാസർഗോഡുള്ള ഒരു വിദ്യാർഥിക്ക് ഓപ്ഷൻ നല്കിയ മൂന്നു ജില്ലകളിലും പരീക്ഷാകേന്ദ്രം ലഭിച്ചില്ല.
ഇവർക്ക് ഇപ്പോൾ പരീക്ഷാകേന്ദ്രമായി ലഭിച്ചിരിക്കുന്നത് കോട്ടയം ജില്ലയിലെ ഒരു സെന്ററാണ്. ഇത്രയധികം ദൂരത്തിൽ എത്തേണ്ട സ്ഥിതി ഏറെ ദുരിതമാണ് സമ്മാനിക്കുന്നതെന്ന് ഇവർ പറയുന്നു. ആദ്യമായാണു സംസ്ഥാനത്ത് കീം പരീക്ഷ ഓണ്‍ലൈനായി നടത്തുന്നത്.