തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ണ്ണൂ​​​ർ ഡി​​​സി​​​സി ഓ​​​ഫി​​​സി​​​ൽ മൂ​​​ന്നോ നാ​​​ലോ ബോം​​​ബു​​​ക​​​ൾ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ച ച​​​രി​​​ത്രം ഓ​​​ർ​​​മി​​​പ്പി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ഇ​​​തു പു​​​ക മാ​​​ത്രം വ​​​രു​​​ന്ന ബോം​​​ബ്, ഇ​​​തു മാ​​​ര​​​ക ബോം​​​ബ് തു​​​ട​​​ങ്ങി​​​യ ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു പ​​​രി​​​ച​​​യ​​​പ്പെ​​​ടുത്ത​​​ൽ.

ക​​​ണ്ണൂ​​​രി​​​ൽ ബോം​​​ബ് ആ​​​ക്ര​​​മ​​​ണം തു​​​ട​​​ങ്ങി​​​യ​​​ത് എ​​​ന്നാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞും പി​​​ണ​​​റാ​​​യി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യ നോ​​​ട്ടീ​​​സി​​​നു മ​​​റു​​​പ​​​ടി പ​​​റ​​​യ​​​വേ ഓ​​​ർ​​​മി​​​പ്പി​​​ച്ചു. ബീ​​​ഡി​​​തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ പ​​​ന്ത​​​ക്ക​​​പ്പാ​​​റ​​​യി​​​ലെ കു​​​ള​​​ങ്ങ​​​രേത്ത് രാ​​​ഘ​​​വ​​​ൻ എങ്ങനെ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തതെ ന്ന് ഓ​​​ർ​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു പി​​​ണ​​​റാ​​​യി​​​യു​​​ടെ പ്രസ്താവന.


ബോം​​​ബ് സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ സ്ഥ​​​ല​​​ത്ത് ആ​​​ളു​​​ക​​​ൾ ഓ​​​ടി​​​ക്കു​​​ടു​​​ന്ന​​​ത് തെ​​​ളിവ് ന​​​ശി​​​പ്പി​​​ക്കാ​​​ന​​​ല്ല. തെ​​​ളി​​​വ് ന​​​ശി​​​പ്പി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി ആ​​​രും സ്വീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു. എ​​​ല്ലാ ബോം​​​ബി​​​നും രാ​​​ഷ്‌ട്രീയ നി​​​റം ചാ​​​ർ​​​ത്തേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.