ഡോ. പി. രവീന്ദ്രൻ കാലിക്കട്ട് സർവകലാശാലാ വിസി
Saturday, July 13, 2024 1:55 AM IST
തിരുവനന്തപുരം: കാലിക്കട്ട് സർവകലാശാലാ വൈസ് ചാൻസലറായി ഡോ. പി. രവീന്ദ്രനെ നിയമിച്ച് ഗവർണർ. ഉന്നതവിദ്യാഭ്യാസ മന്ത്രി നൽകിയ പട്ടിക തള്ളിയാണ് ഗവർണറുടെ നടപടി.
കാലിക്കട്ട് സർവകലാശാലാ വൈസ് ചാൻസലറായിരുന്ന ഡോ.എം.കെ. ജയരാജിന്റെ കാലാവധി അവസാനിച്ച ഒഴിവിലാണു ഗവർണറുടെ നടപടി.
കാലിക്കട്ട് സർവകലാശാലയിലെ കെമിസ്ട്രി വിഭാഗം പ്രഫസറാണ് ഡോ. പി. രവീന്ദ്രൻ. ജയരാജിനു പകരം കാലിക്കട്ട് സർവകലാശാലാ ചരിത്രവിഭാഗത്തിലെ ഡോ. മീന എസ്. പിള്ള, ഡോ. പ്രദ്യുമ്നൻ, കേരള സർവകലാശാലയിലെ ഡോ. ജയചന്ദ്രൻ എന്നിവരുടെ പേരുകൾ അടങ്ങിയ പട്ടികയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് രാജ്ഭവന് കൈമാറിയത്.
ഇതെല്ലാം ഒഴിവാക്കിയാണ് ഗവർണർ ഡോ. പി. രവീന്ദ്രനെ ഇന്നലെ മുതൽ നിയമിച്ച് ഉത്തരവിറക്കിയത്.