ബെന്നി ജോര്‍ജ് സഹോദയ കോംപ്ലക്സസ് വര്‍ക്കിംഗ് പ്രസിഡന്റ്
Friday, July 19, 2024 1:40 AM IST
കോട്ടയം: സഹോദയകളുടെ സംയുക്ത വേദിയായ കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ കോംപ്ലക്സസിന്റെ വര്‍ക്കിംഗ് പ്രസിഡന്റായി ചൂണ്ടച്ചേരി സാന്‍ജോസ് പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ബെന്നി ജോര്‍ജ് തെരഞ്ഞെടുക്കപ്പെട്ടു.
സിബിഎസ്ഇ ജില്ലാ കോഓര്‍ഡിനേറ്റര്‍, കോട്ടയം സഹോദയ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഇദേഹം എന്‍ടിഎ സിറ്റി കോഓര്‍ഡിനേറ്ററായും സംസ്ഥാന സഹോദയ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോട്ടയം സഹോദയ വര്‍ക്കിംഗ് പ്രസിഡന്റ് ഫാ. ഷിജു പറത്താനത്ത് അധ്യക്ഷത വഹിച്ചു. സഹോദയ ജനറല്‍ സെക്രട്ടറി ആര്.സി. കവിത, ഫാ. ജോഷ് കാഞ്ഞൂപറമ്പില്‍, ഗീതദേവി വര്‍മ, ഫ്രാങ്ക്ളിന് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.