ഒളരി പള്ളിക്കു സമീപത്തുനിന്നു സൈക്കിൾ മോഷ്ടിച്ച ഇയാൾ വാടാനപ്പിള്ളി, കൊടുങ്ങല്ലൂർ, വരാപ്പുഴ പാലംവഴി കൊച്ചിവരെയെത്തി. നൂറിലേറെ സിസിടിവികൾ പരിശോധിച്ചാണ് ഇയാൾ പോയവഴി കണ്ടെത്തിയത്. മട്ടാഞ്ചേരി പെട്രോൾ പന്പിലെ ശുചിമുറി ഉപയോഗിച്ചശേഷം മൂന്നുദിവസം ബോട്ട് ജെട്ടിയിലും മറ്റുമായി കഴിഞ്ഞു. ജൂലൈ 27ന് ഇവിടെനിന്നു മുങ്ങി. പൊങ്ങിയത് തിരുവനന്തപുരത്തും കന്യാകുമാരിയിലും. ചില ഹോട്ടലുകളിൽ ജോലി ചെയ്തശേഷം മോഷ്ടിച്ച ബോട്ടുമായി ശ്രീലങ്കയിലേക്കു കടക്കുകയായിരുന്നു.
ഫോർട്ട് കൊച്ചി പോലീസാണ് ഇയാളെ ആദ്യം സിന്തറ്റിക് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. കൊച്ചി കേന്ദ്രീകരിച്ച ലഹരിമരുന്നു കടത്തുകേസിലെ മുഖ്യകണ്ണിയായിരുന്നു ഇയാൾ. ജയിൽമാറ്റത്തെ തുടർന്ന് തൃശൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയായിരുന്നു.