ഇന്നലെ വൈകുന്നേരം 5.30ന് പള്ളി അങ്കണത്തില്‍ എത്തിച്ചേര്‍ന്ന നിയുക്ത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിനെ ലൂര്‍ദ് ഫൊറോനാ വികാരി ഫാ.ജോസഫ് കൈതപ്പറമ്പിലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് പ്രദക്ഷിണമായി ദേവാലയത്തില്‍ പ്രവേശിച്ചു.
തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് നിയുക്ത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടന്ന സ്വീകരണ സമ്മേളനത്തിൽ പ്രീസ്റ്റ്സ് കോണ്‍ഫറന്‍സ് സെക്രട്ടറി ഫാ. ഗ്രിഗറി മേപ്രത്ത്, ലൂർദ് ഫൊറോന സഹവികാരി ഫാ. റോബിൻ പുതുപ്പറമ്പിൽ, യുവദീപ്തി ഫൊറോന സിൻഡിക്കറ്റ് മെംബർ ബെസ്റ്റി ബോസ്, നിർമല ഭവൻ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിൻസ് ആലയ്ക്കൽ എസ്എബിഎസ്, ഫൊറോന സെക്രട്ടറി കെ.ഒ. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.